ഫേസ്ബുക്ക് പോസ്റ്റ് ഫലിച്ചു; ദളിത് ഗവേഷകയുടെ മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പ് തുക കാലടി സംസ്‌കൃത സര്‍വകലാശാല നല്‍കി

ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്ന്ന് ദളിത് ഗവേഷണ വിദ്യാര്ത്ഥിനിയുടെ മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പ് കാലടി സംസ്കൃത സര്വകലാശാല അനുവദിച്ചു നല്കി. ശ്രീദേവി പി.എസ്. എന്ന ഗവേഷണ വിദ്യാര്ത്ഥിക്കാണ് 9 മാസമായി മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പില് നാലു മാസത്തെ തുക അനുവദിച്ചത്. ഫെലോഷിപ്പ് തുക കിട്ടാത്തതിനാല് താന് ആത്മഹത്യ ചെയ്യുകയാണെങ്കില് ഒരു വിദ്യാര്ത്ഥി സംഘടനയും അത്ആ ഘോഷിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഇരയായി തന്നെ പ്രശംസിക്കേണ്ടതില്ലെന്നുമായിരുന്നു ശ്രീദേവിയുടെ പോസ്റ്റ്.
 | 

ഫേസ്ബുക്ക് പോസ്റ്റ് ഫലിച്ചു; ദളിത് ഗവേഷകയുടെ മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പ് തുക കാലടി സംസ്‌കൃത സര്‍വകലാശാല നല്‍കി

കാലടി: ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ദളിത് ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പ് കാലടി സംസ്‌കൃത സര്‍വകലാശാല അനുവദിച്ചു നല്‍കി. ശ്രീദേവി പി.എസ്. എന്ന ഗവേഷണ വിദ്യാര്‍ത്ഥിക്കാണ് 9 മാസമായി മുടങ്ങിക്കിടന്നിരുന്ന ഫെലോഷിപ്പില്‍ നാലു മാസത്തെ തുക അനുവദിച്ചത്. ഫെലോഷിപ്പ് തുക കിട്ടാത്തതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയും അത്ആ ഘോഷിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഇരയായി തന്നെ പ്രശംസിക്കേണ്ടതില്ലെന്നുമായിരുന്നു ശ്രീദേവിയുടെ പോസ്റ്റ്.

സര്‍വകലാശാലകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യഥാര്‍ത്ഥ അവസ്ഥയുടെ ഒരു ഉദാഹരണമാണ് തന്റെ അനുഭവമെന്ന് ചെക്ക് ലഭിച്ചതിനു ശേഷം ശ്രീദേവി പോസ്റ്റ് ചെയ്തു. ഈ ഒന്‍പത് മാസത്തെ കുടിശിഖ തന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ദളിത് വിദ്യാര്‍ത്ഥിയായ എനിക്ക് വീട്ടില്‍ നിന്ന് ചിലവുകള്‍ക്ക് പണം തരാനുള്ള കഴിവില്ല. ഇത്തരം സാഹചര്യത്തില്‍ ഫെലോഷിപ്പിനെ ആണ് ഞാന്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ വല്ലാത്ത മാനസിക പ്രയാസമാണ് ഞാന്‍ അനുഭവിച്ചതെന്നും പോസ്റ്റില്‍ ശ്രീദേവി പറയുന്നു.

രോഹിത് വെമുല മരിച്ചതും എനിക്ക് ‘ ഞാന്‍ ആത്മഹത്യ ചെയ്താല്‍ ആരും ആഘോഷിക്കരുതെന്ന് എന്നും എഫ്ബിയില്‍ പോസ്റ്റിടേണ്ടി വന്നതും വയറ് വിശന്നതുകൊണ്ടോ കൈയ്യില്‍ നയാ പൈസ ഇല്ലാത്തതു കൊണ്ടോ മാത്രമല്ല ; ‘ഞങ്ങള്‍ ദളിതരായതുകൊണ്ട് കൂടിയാണ് ,അല്ല ദളിതരായതുകൊണ്ട് മാത്രമാണ്’ എന്നാണ് ശ്രീദേവി വ്യക്തമാക്കുന്നത്.

എട്ടൊന്‍പതു മാസമായി ഭക്ഷണം, മരുന്ന്, യാത്ര തുടങ്ങിയ ഒരു മനുഷ്യന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ ആവശ്യങ്ങള്‍ തുച്ഛമായ രീതിയില്‍ പോലും നിറവേറ്റാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടിയിരുന്ന ഒരു ഗേവേഷക എങ്ങിനെ ഗവേഷണം നടത്തുമെന്നും. മരുന്നു വാങ്ങാനും ഡോക്ടറെ കാണാനും കാശില്ലാതിരുന്നപ്പോള്‍ ഞാനനുഭവിച്ച ശാരീരികാസ്വസ്ഥത തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോയെന്നും, സാനിറ്ററി പാഡ് വാങ്ങാന്‍ പോലും കാശിനായി മറ്റൊരാളുടെ മുമ്പില്‍ കൈനീട്ടേണ്ടി വന്നപ്പോള്‍ എനിക്കുണ്ടായ നിസ്സഹായത നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ എന്നും തനിക്ക് നഷ്ടപ്പെട്ടു പോയ അദ്ധ്യന വര്‍ഷത്തിലെ പത്തിരുന്നൂറ് ദിവസങ്ങളെ തിരികെ തരാനാകുമോ? എന്നൊക്കെ ചോദിക്കുന്നതിലൂടെ താനെങ്ങനെ കൂട്ടത്തില്‍ ദളിതായി ഒറ്റപ്പെട്ടു എന്നും താന്‍ അനേകം ദളിതരുടെ പ്രതീകമാണെന്നും ശ്രീദേവി സമര്‍ത്ഥിക്കുന്നു.

ആത്മാഭിമാനം മുറിവേല്‍ക്കാതെ പഠിക്കുവാന്‍ ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ പ്രസവമുറിയായ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്കു സാധിക്കുന്നില്ലെങ്കില്‍ ഒരക്കാദമിക സമൂഹം മുഴുവന്‍ തലകുമ്പിട്ടു നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം കൂടുമ്പോഴെങ്കിലും ഫെല്ലോഷിപ്പ് ലഭിക്കുന്നതിനുള്ള സുസ്ഥിര സംവിധാനം ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന തരത്തില്‍ സമര പോരാട്ടങ്ങള്‍ ഗവേഷക/വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ശ്രീദേവി പറയുന്നു.

പോസ്റ്റുകള്‍ കാണാം