ആദിവാസി ഗവേഷകന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍; പ്രവേശനത്തിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ‘ന്യായീകരണം’

മലയാളികള് മറക്കാന് ഇടയില്ലാത്ത പേരാണ് ബിനീഷ് ബാലന്.
 | 

 

ആദിവാസി ഗവേഷകന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍; പ്രവേശനത്തിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ‘ന്യായീകരണം’

തിരുവനന്തപുരം: കേട്ടുകേള്‍വി പോലുമില്ലാത്ത കാരണങ്ങള്‍ നിരത്തി ആദിവാസി യുവാവിന് പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട്, കാഞ്ഞങ്ങാട് കോളിച്ചാല്‍ സ്വദേശിയായ ബിനേഷ് ബാലനാണ് നീതിനിഷേധത്തിന് ഇരയായിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ ഫ്രീ യൂണിവേഴ്‌സിറ്റി ആംസ്റ്റര്‍ഡാമില്‍ പഠിക്കുന്ന ബിനീഷ് ബാലന്‍ പി.എച്ച്.ഡിയുടെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാവില്ലെന്ന് കാണിച്ച് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

പി.എച്ച്.ഡിക്ക് പ്രവേശനം നേടുന്നതിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്നാണ് കാരണമായി സെക്രട്ടേറിയേറ്റില്‍ (സെക്രട്ടേറിയേറ്റ്, പിഎം സെക്ഷന്‍) നിന്നും വന്നിരിക്കുന്ന കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിക്കില്ലെന്ന് വ്യക്തമായതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും ബിനീഷ് പറയുന്നു. 3 വര്‍ഷം ശേഷിക്കേ പഠനം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും തമ്മിലുള്ള വ്യത്യാസം മനസിലാകാത്ത ഉദ്യോഗസ്ഥര്‍ ആണ് വകുപ്പുകളില്‍ ഇരിക്കുന്നത്. നിലവില്‍ അനുവദിച്ച തുക 2015 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉത്തരവായതും എന്നാല്‍ അത് ട്രിനിറ്റി കോളേജിലേക്ക് തിരുത്തി നല്‍കിയതുമാണ്. പോരാത്തതിന് ഗവണ്‍മെന്റ് ഓര്‍ഡര്‍ മലയാളത്തിലും ആണ് നല്‍കിയത്. ഞാന്‍ അപേക്ഷിച്ചത് 2017ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ആണ്. ഈ സ്‌കീമില്‍ ഇതുവരെ എന്റെ അപേക്ഷ പരിഗണിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.

ആദിവാസി ഗവേഷകന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍; പ്രവേശനത്തിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ‘ന്യായീകരണം’
മലയാളികള്‍ മറക്കാന്‍ ഇടയില്ലാത്ത പേരാണ് ബിനീഷ് ബാലന്‍. അംബേദ്കറും മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനും പഠനം പൂര്‍ത്തിയാക്കിയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എം.എ ആന്ത്രോപോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയാണ് ഫ്രീ യൂണിവേഴ്‌സിറ്റി ആംസ്റ്റര്‍ഡാമില്‍ ബിനീഷ് എത്തുന്നത്. ഇതിനിടയില്‍ പ്രശസ്തമായ ഡബ്ലിനിലെ ട്രനിറ്റി കോളേജില്‍ നിന്നും എംഫിലും പൂര്‍ത്തിയാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രവേശന സമയത്തും സമാന പ്രശ്‌നങ്ങളുയര്‍ത്തി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വഴിമുടക്കിയിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പോടു കൂടി പഠനം പൂര്‍ത്തിയാക്കി.

കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വ്യക്തി കൂടിയാണ് ബിനീഷ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പിന്നീട് വന്ന പിണറായി സര്‍ക്കാരും ചെയ്യാമെന്നേറ്റിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി നിഷേധിച്ചിരുന്നു. വകുപ്പ് മന്ത്രി പറഞ്ഞാല്‍പോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിലുള്ളത്. സെക്രട്ടറിയേറ്റിലെത്തിയ എനിക്ക് ജാതി വിളിച്ചുള്ള അവഹേളനം നേരിടേണ്ടി വന്നുവെന്നും ബിനീഷ് അന്ന് പറഞ്ഞിരുന്നു.

ആദിവാസി ഗവേഷകന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍; പ്രവേശനത്തിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ‘ന്യായീകരണം’

 

ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ഇത്തരം സമീപനങ്ങള്‍ സമൂഹത്തിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. അതേസമയം ബിനീഷിന്റെ കാര്യത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. ഇതൊരു വെറും ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച്ചയോ നീതി നിഷേധമോ അല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. ജാതിവെറി പൂണ്ട ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നിലപാടുകളാണ് ബിനീഷിന് മുന്‍പ് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പ് തട്ടിപ്പറിക്കാന്‍ കാരണമായത്. പക്ഷേ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്ന ആദിവാസി, ദളിത് വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകാത്തതിന് പിന്നില്‍ ജാതീയമായ കാരണങ്ങളുണ്ടെന്നത് പലരും അംഗീകരിക്കാത്ത സത്യമാണെന്ന് മാത്രം.

ബിനേഷ് ബാലന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഫ്രീ യൂണിവേഴ്‌സിറ്റി ആംസ്റ്റര്‍ഡാമിലെ എന്റെ പി.എച്.ഡി കോഴ്സിന്റെ ആദ്യവര്‍ഷം പൂര്‍ത്തീകരിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ എനിക്ക് അര്‍ഹതപ്പെട്ട മെറിറ്റ് സ്‌കോളര്‍ഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്റ് സെക്രട്രറി (സെക്രട്ടേറിയേറ്റ്, പി.എം സെക്ഷന്‍) പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിരുന്നു. മെറിറ്റ് സ്‌കീമായ ”സ്‌കോളര്‍ഷിപ്പിന്” അപേക്ഷിച്ച എനിക്ക് അവശേഷിക്കുന്ന മൂന്ന് വര്‍ഷത്തേയ്ക്ക് ”സാമ്പത്തിക” സഹായം കൊടുക്കേണ്ടാ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ആയതിനാല്‍ ഞാന്‍ എന്റെ പി.എച്.ഡി പഠനം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി..
My dream is not over.. and I won’t just give up..!
……………………………………………………………………………….
നല്ല മാനസിക സഘര്‍ഷത്തിലൂടെയാണ് പോകുന്നത്. അനാവശ്യമായ വാര്‍ത്തകള്‍ കൊടുത്തു ബുദ്ധിമുട്ടിക്കരുത് എന്നറിയിക്കുന്നു. പി. എച്.ഡി പ്രവേശനം നേടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്നായിരുന്നു പ്രധാന കാരണം. കേരളത്തിലും കേരളത്തിന് പുറത്തും ജവഉ യും ജഉഎ ഉം ചെയ്യുന്ന ഏതെങ്കിലും വിദ്യാര്‍ത്ഥി ഏതെങ്കിലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ ഗവേഷണത്തിന് പ്രവേശിക്കുന്നത് എന്നറിയില്ല. എനിക്ക് പ്രവേശനം കിട്ടിയത് മെറിറ്റ് ഉണ്ടായത് കൊണ്ടാണ്.

സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും തമ്മിലുള്ള സാമാന്യമായ വ്യത്യാസം മനസിലാകാത്ത ഉദ്യോഗസ്ഥര്‍ ആണ് വകുപ്പുകളില്‍ ഇരിക്കുന്നത്. നിലവില്‍ അനുവദിച്ച തുക 2015 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉത്തരവായതും എന്നാല്‍ അത് ട്രിനിറ്റി കോളേജിലേക്ക് തിരുത്തി നല്‍കിയതും ആണ്. പോരാത്തതിന് ഗവണ്‍മെന്റ് ഓര്‍ഡര്‍ മലയാളത്തിലും ആണ് നല്‍കിയത്. ഞാന്‍ അപേക്ഷിച്ചത് 2017 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ആണ്. ഈ സ്‌കീമില്‍ ഇതുവരെ എന്റെ അപേക്ഷ പരിഗണിച്ചിട്ടില്ല. ഇതേ സംബന്ധിച്ചു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.