ദേവനന്ദയുടെ മരണത്തിന്റെ ചുരുളഴിയുന്നു? മരണം സംഭവിച്ചത് മൃതദേഹം കണ്ടെത്തിയ ബണ്ടില്‍ വെച്ചല്ലെന്ന് ഫോറന്‍സിക് സംഘം

ഫോറന്സിക് വിഭാഗമാണ് പുതിയ നിഗമനങ്ങളില് എത്തിച്ചേര്ന്നിരിക്കുന്നത്. എന്നാല് ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ സ്ഥിരീകരിക്കു.
 | 
ദേവനന്ദയുടെ മരണത്തിന്റെ ചുരുളഴിയുന്നു? മരണം സംഭവിച്ചത് മൃതദേഹം കണ്ടെത്തിയ ബണ്ടില്‍ വെച്ചല്ലെന്ന് ഫോറന്‍സിക് സംഘം

കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി മുങ്ങി മരിച്ചത് മൃതദേഹം കണ്ടെത്തിയ ബണ്ടിന് സമീപത്തു വെച്ചായിരിക്കില്ലെന്ന ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തലാണ് പ്രധാനപ്പെട്ട വഴിത്തിരിവ്. കുട്ടിയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ചെളിയും വെള്ളവും പരിശോധിച്ച് വരികയാണ്. പുതിയ നിഗമനത്തിന്റെ ശാസ്ത്രീയ വശം ഈ പരിശോധനാ ഫലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പുറത്തുവരും.

നല്ല ഒഴുക്കുള്ള സമയത്താണ് മരണം സംഭവിക്കുന്നത്. ബണ്ടിന് അടുത്തുവെച്ചാണ് ദേവനന്ദ അപകടത്തില്‍പ്പെട്ടതെങ്കില്‍ ശരീരം മറ്റൊരിടത്തേക്ക് ഒഴുകി പോകേണ്ടതായിരുന്നു, അതുണ്ടായിട്ടില്ല. 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു. എന്നാല്‍ ശരീരം അഴുകി തുടങ്ങിയ അവസ്ഥയിലാണ് പൊങ്ങി വരുന്നത്. അതാവശ്യം ചെളിയുള്ള ഭാഗമാണ് ബണ്ടിന് സമീപത്തേത്, അപകടം നടന്നത് അവിടെയായിരുന്നെങ്കില്‍ മൃതദേഹം ചെളിയിലാണ്ട് പോകേണ്ടതായിരുന്നു.

ഫോറന്‍സിക് വിഭാഗമാണ് പുതിയ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ സ്ഥിരീകരിക്കു. കൂടാതെ ഒറ്റയ്ക്ക് വീടിന് പുറത്തുപോകുന്നയാളല്ല ദേവനന്ദയെന്ന വാദം ബന്ധുക്കള്‍ തിരുത്തിയിട്ടുണ്ട്. പിതാവ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഒറ്റയ്ക്ക് പുറത്തുപോകാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടന്ന ദിവസം കുട്ടി 100 മീറ്റര്‍ അകലെയുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയതായും മൊഴി ലഭിച്ചിട്ടുണ്ട്.