ദേവു ചന്ദനയുടെ നില ഗുരുതരമായി തുടരുന്നു; പിതാവിന്റെ സംസ്‌കാരം പിന്നീട്

തലച്ചോറിലെ കോശങ്ങള് നശിക്കുന്ന രോഗം മൂലം ചികിത്സയില് കഴിയുന്ന ദേവു ചന്ദനയുടെ നില ഗുരുതരയി തുടരുന്നു.
 | 
ദേവു ചന്ദനയുടെ നില ഗുരുതരമായി തുടരുന്നു; പിതാവിന്റെ സംസ്‌കാരം പിന്നീട്
തിരുവനന്തപുരം: തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗം മൂലം ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ നില ഗുരുതരയി തുടരുന്നു. നൂറനാട് പുത്തന്‍വിള ക്ഷേത്രത്തില്‍ ഉത്സവത്തിന് ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ദേവു ചന്ദനയെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ പിതാവ് ചന്ദ്രബാബുവിനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ആശുപത്രി വളപ്പിലാണ് ചന്ദ്രബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ സംസ്‌കാരം നടക്കൂ. മകളുടെ രോഗത്തില്‍ ഇദ്ദേഹം കടുത്ത മനഃപ്രയാസത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. രജിതയാണ് ഭാര്യ. ഇവര്‍ക്ക് 6 മാസം മുന്‍പ് പിറന്ന കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചിരുന്നു. ദേവു ചന്ദനയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
കുട്ടിയുടെ ചികിത്സ സൗജന്യമാണെന്നും ആശുപത്രി അറിയിച്ചു. പുറത്തു നിന്ന് വാങ്ങിയ മരുന്നിന് ചെലവായ തുക റീഫണ്ട് ചെയ്ത ചെക്ക് തയ്യാറായിട്ടുണ്ടെന്ന് ചന്ദ്രബാബുവിനെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ്‌കുമാര്‍ വ്യക്തമാക്കി.