മദ്യപിച്ചവരേയും റോഡില്‍ വീണുകിടക്കുന്നവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷമേ ലോക്കപ്പ് ചെയ്യാവു: ഡിജിപി

മരങ്ങാട്ടുപള്ളി സംഭവത്തിന്റെ പശ്ചാത്തലത്തില് കൂടുതല് മുന്കരുതലുകളെടുക്കാന് സംസ്ഥാന പോലീസ് ഒരുങ്ങുന്നു. റോഡില് വീണു കിടക്കുന്ന വ്യക്തികള്, മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവര്, അടിപിടിക്കേസുകളില് പെട്ട് പരിക്കേറ്റവര്, മനോരോഗികള്, എന്നിങ്ങനെയുള്ളവരെ പ്രത്യേകിച്ച് രാത്രികാലങ്ങളില് ഡോക്ടര്മാരെ കാണിക്കാതെ പോലീസ് സ്റ്റേഷനുകളില് സൂക്ഷിക്കരുതെന്ന് നിര്ദേശം നല്കിയതായി ഡിജിപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 | 

മദ്യപിച്ചവരേയും റോഡില്‍ വീണുകിടക്കുന്നവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷമേ ലോക്കപ്പ് ചെയ്യാവു: ഡിജിപി
തിരുവനന്തപുരം: മരങ്ങാട്ടുപള്ളി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കാന്‍ സംസ്ഥാന പോലീസ് ഒരുങ്ങുന്നു. റോഡില്‍ വീണു കിടക്കുന്ന വ്യക്തികള്‍, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവര്‍, അടിപിടിക്കേസുകളില്‍ പെട്ട് പരിക്കേറ്റവര്‍, മനോരോഗികള്‍, എന്നിങ്ങനെയുള്ളവരെ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കാണിക്കാതെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി ഡിജിപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കേരള പോലീസ് ആക്റ്റ് 2011 വകുപ്പ് 47 പ്രകാരം ഡിജിപിയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയത്. വഴിയില്‍ വീണുകിടക്കുന്ന ആളുകളെയോ, മദ്യപാനികളെയോ, വീട്ടില്‍ കലഹിക്കുന്ന വ്യക്തികളെയോ പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതായി കാണുന്നു. ഇത്തരം വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതിനു മുന്‍പായി അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് എന്തെങ്കിലും പരിക്കോ, അസുഖമോ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണെന്നും ഡിജിപി പറഞ്ഞു.

അസുഖമുള്ള ആളുകളെ കേരള പോലീസ് ആക്റ്റ് 2011 വകുപ്പ് 47(2) പ്രകാരം ഡോക്ടറെ കാണിച്ച് ആവശ്യമെങ്കില്‍ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. ഈ വിധത്തില്‍ മാത്രമാണ് ഇത്തരം വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതാത് ദിവസം തന്നെ ഉറപ്പാക്കണം. അതല്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തരമായ തുടര്‍ നടപടികള്‍ എടുക്കുകയും വേണമെന്ന് ഡിജിപി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.