സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയെ ബോധ പൂര്വം അപമാനിക്കാന്് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്ട്ട്. ഡിജിപി ടി. പി. സെന്കുമാര് ആഭ്യന്തര സെക്രട്ടറിക്ക് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഈ പരാമര്ശമുള്ളത്. സംഭവത്തില് ചില ആശയക്കുഴപ്പങ്ങള് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്ട്ട് പറയുന്നു. വിഷയത്തില് ഋി രാജ് സിംഗ് നല്കിയ വിശദീകരണവും ഉള്പ്പെടുത്തിയുളള റിപ്പോര്ട്ടാണ് ഡിജിപി നല്കിയത്.
 | 

സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവന്തപുരം: ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയെ ബോധ പൂര്‍വം അപമാനിക്കാന്‍് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഡിജിപി ടി. പി. സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. സംഭവത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിഷയത്തില്‍ ഋി രാജ് സിംഗ് നല്‍കിയ വിശദീകരണവും ഉള്‍പ്പെടുത്തിയുളള റിപ്പോര്‍ട്ടാണ് ഡിജിപി നല്‍കിയത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് എഡിജിപി ഋഷിരാജ് സിംഗ് സല്യൂട്ട് നല്‍കാത്ത സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഡിിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഋഷിരാജിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സൂചന നല്‍കിയിരുന്നു. സംഭവത്തില്‍ ഡിജിപി ഋഷിരാജ് സിങ്ങിനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന് ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കും. ഇതിനു ശേഷമായിരിക്കും ഋഷിരാജിനെതിരേ നടപടിയുണ്ടാകുമോ എന്ന വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരിക്കുകയായിരുന്ന ഋഷിരാജ് സിംഗ് ഗൗനിക്കാതിരുന്ന സംഭവമാണ് വിവാദമായത്. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്ന് ഋഷിരാജ് സിങ്ങ് വിശദീകരണവും നല്‍കി. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിയായതിനാല്‍ തനിക്ക് മറ്റ് അതിഥികളെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ഋഷിരാജ് സിങ് വിശദീകരണത്തില്‍ വൃക്തമാക്കിയിരുന്നു.