ശബരിമല വിധിയും പിറവം പള്ളി വിധിയും താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി

ശബരിമല വിധിയും പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയും താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി. പിറവം പള്ളി കേസില് സംസ്ഥാന സര്ക്കാര് കക്ഷിയല്ല. എന്നാല് ശബരിമല കേസില് സംസ്ഥാന സര്ക്കാര് കക്ഷിയാണെന്നും കോടതി പറഞ്ഞു. പിറവം പള്ളി വിധിയെയും ശബരിമല വിധിയേയും താരതമ്യം ചെയ്തുകൊണ്ട് സമര്പ്പിച്ച റിട്ട് ഹര്ജിയിലാണ് കോടതി ഉത്തരവ്. ഹര്ജി കോടതി തള്ളി
 | 
ശബരിമല വിധിയും പിറവം പള്ളി വിധിയും താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വിധിയും പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയും താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി. പിറവം പള്ളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍ ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാണെന്നും കോടതി പറഞ്ഞു. പിറവം പള്ളി വിധിയെയും ശബരിമല വിധിയേയും താരതമ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി കോടതി തള്ളി

യാക്കോബായ വിഭാഗം നിയന്ത്രിക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നായിരുന്നു വിധി.

രണ്ടു സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെ പ്രതിരോധിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിറവം പള്ളി വിധി ഉന്നയിക്കുകയായിരുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഈ വിമര്‍ശനത്തിനാണ് കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.