കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പ് വാക്‌സിനുകള്‍ എടുത്തിരിക്കണമെന്ന് കരട് ആരോഗ്യനയം

സംസ്ഥാനത്തിന്റെ കരട് ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സ്കൂളില് ചേര്ക്കുന്നതിനു മുമ്പായി കുട്ടികള്ക്ക് വാക്സിനുകള് എടുത്തിരിക്കണമെന്ന നിര്ദേശം ഉള്പ്പെടുന്നതാണ് നയം. പൊതുജനാരോഗ്യം, ക്ലിനിക്കല് എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കണമെന്ന നിര്ദേശവും നയതതിലുണ്ട്. ഡോ.ബി.ഇക്ബാല് ചെയര്മാനായി രൂപീകരിച്ച 17 അംഗ സമിതി സമര്പ്പിച്ച റിപ്പോര്ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്.
 | 

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പ് വാക്‌സിനുകള്‍ എടുത്തിരിക്കണമെന്ന് കരട് ആരോഗ്യനയം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സ്‌കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പായി കുട്ടികള്‍ക്ക് വാക്‌സിനുകള്‍ എടുത്തിരിക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടുന്നതാണ് നയം. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കണമെന്ന നിര്‍ദേശവും നയതതിലുണ്ട്. ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്.

മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ ചെയ്യുന്നു. റഫറല്‍ സംവിധാനം ജില്ലാ ആശുപത്രികള്‍ മുതല്‍ കര്‍ശനമാക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. ഈ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ നിശ്ചിത കുടുംബങ്ങളിലെ ഡോക്ടര്‍മാരായി നിയമിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ആരോഗ്യ ശൃംഖല സൃഷ്ടിക്കും. സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി പത്ത് കിലോമീറ്റര്‍ അകലത്തില്‍ ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാന. ദേശീയ പാതയോരങ്ങളിലാണ് ഈ സംവിധാനം. കാലാവസ്ഥാ വ്യതിയാന രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗം ആരംഭിക്കാനും ശുപാര്‍ശയുണ്ട്.

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട്ടും മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കാനും ഇത് പിന്നീട് ജില്ലാതലത്തില്‍ വ്യാപിപ്പിക്കാനും ശുപാര്‍ശയുണ്ട്.