മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു

മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് എട്ടു പേര് മരിച്ചു. പെരിങ്ങിലാവിലാണ് സംഭവം. മണ്ണിനടിയില് ഇനിയും ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. ഒരാളെ നാട്ടുകാരും രക്ഷാപ്രവര്ത്തകരും ചേര്ന്ന് രക്ഷപ്പെടുത്തി.
 | 

മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. പെരിങ്ങിലാവിലാണ് സംഭവം. മണ്ണിനടിയില്‍ ഇനിയും ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. ഒരാളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഈ വീട് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തെ ഇവിടെനിന്ന് നേരത്തേ മാറ്റിയിരുന്നു. കോഴിക്കൂട് മാറ്റിവെക്കുന്നതിനായി ഇവര്‍ തിരിച്ചെത്തിയപ്പോളാണ് അപകടമുണ്ടായത്. വീട്ടുകാരും സഹായത്തിനെത്തിയ അയല്‍വാസികളുമാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. അഞ്ചാള്‍ പൊക്കത്തില്‍ മണ്ണ് വീണു കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ സാവധാനത്തിലാണ് പുരോഗമിക്കുന്നത്. സേനയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇപ്പോഴും പ്രദേശത്ത് മഴ തുടരുകയാണ്.