പെരിയാറില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി; വീഡിയോ

ഇടുക്കി: പെരിയാറില് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. നേര്യമംഗലം വനത്തില് നിന്ന് ദേവിയാറിലൂടെ ഒഴുകിയെത്തിയ ആനയുടെ ജഡം പെരിയാറില് എത്തിയതാണെന്നാണ് നിഗമനം. രണ്ട് വയസോളം പ്രായമുള്ള ആനയുടെ ജഡമാണെന്നാണ് കരുതുന്നത്. വൈകുന്നേരത്തോടെയാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില് പെട്ടത്. കാഞ്ഞിരവേലി ഭാഗത്ത് നിന്ന് ആനയുടെ മൃതദേഹം ഒഴുകി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരുന്നു. ചരിഞ്ഞ് ദിവസങ്ങള് കഴിഞ്ഞതിനാല് ജീര്ണിച്ച ജഡത്തില് നിന്ന് ദുര്ഗന്ധവും വമിക്കുന്നുണ്ട്. മലവെള്ളപ്പാച്ചിലില് നേര്യമംഗലം പിന്നിട്ട് ഇത് ഭൂതത്താന്കെട്ട് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത
 | 
പെരിയാറില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി; വീഡിയോ

ഇടുക്കി: പെരിയാറില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. നേര്യമംഗലം വനത്തില്‍ നിന്ന് ദേവിയാറിലൂടെ ഒഴുകിയെത്തിയ ആനയുടെ ജഡം പെരിയാറില്‍ എത്തിയതാണെന്നാണ് നിഗമനം. രണ്ട് വയസോളം പ്രായമുള്ള ആനയുടെ ജഡമാണെന്നാണ് കരുതുന്നത്. വൈകുന്നേരത്തോടെയാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. കാഞ്ഞിരവേലി ഭാഗത്ത് നിന്ന് ആനയുടെ മൃതദേഹം ഒഴുകി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ചരിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ ജീര്‍ണിച്ച ജഡത്തില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ നേര്യമംഗലം പിന്നിട്ട് ഇത് ഭൂതത്താന്‍കെട്ട് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

കാഞ്ഞിരവേലി ദേവിയാർ പുഴയിലൂടെ ആന ഒഴുകിപോകുന്നു….

Posted by Vinod Adimaly P T on Thursday, August 6, 2020