പെരിയാറില്‍ രാസമാലിന്യം കലര്‍ത്തുന്ന മാലിന്യ പൈപ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍

പെരിയാറില് രാസമാലിന്യം കലര്ത്തുന്ന ഫാക്ടറികളുടെ മലിനജലപൈപ്പുകളുടെ ദൃശ്യങ്ങള് പകര്ത്തി പരിസ്ഥിതി പ്രവര്ത്തകര്. പരിസ്ഥിതി സംഘടനയായ ജനജാഗ്രതയുടെ പ്രവര്ത്തകരാണ് രാത്രിയില് രാസമാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള് പകര്ത്തിയത്. ആലുവ, എടയാര് സിഎംആര്എല് കമ്പനിയുടെ പരിസരത്തു നിന്നാണ് ദൃശ്യങ്ങള് പകര്ത്തിയത്.
 | 

പെരിയാറില്‍ രാസമാലിന്യം കലര്‍ത്തുന്ന മാലിന്യ പൈപ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ത്തുന്ന ഫാക്ടറികളുടെ മലിനജലപൈപ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍. പരിസ്ഥിതി സംഘടനയായ ജനജാഗ്രതയുടെ പ്രവര്‍ത്തകരാണ് രാത്രിയില്‍ രാസമാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആലുവ, എടയാര്‍ സിഎംആര്‍എല്‍ കമ്പനിയുടെ പരിസരത്തു നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കഴിഞ്ഞ ഒരു മാസമായി പെരിയാറിനു നിറംമാറ്റമുണ്ടാക്കുന്ന വിധത്തില്‍ മാലിന്യമൊഴുകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാരണം കണ്ടെത്താനായി നാട്ടുകാരും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മലിനജലത്തിന്റെ സാംപിളും ഇവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയുടെ കുടിവെള്ള സ്രോതസായ പെരിയാറ്റിലേക്ക് ചൂടുള്ള മലിനജലമാണ് ഒഴുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനേയും സംഘടനാ പ്രവര്‍ത്തകര്‍ വിവരമറിയിച്ചിരുന്നു.

വീഡിയോ കാണാം