ശ്രീശാന്തിന്റെ കൊച്ചിയിലെ വസതിയില്‍ തീപിടുത്തം; ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും ജോലിക്കാരായ രണ്ട് പേരും വീട്ടിലുണ്ടായിരുന്നു
 | 
ശ്രീശാന്തിന്റെ കൊച്ചിയിലെ വസതിയില്‍ തീപിടുത്തം; ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചിയിലെ വസതിയില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തിന്റെ ഇടപ്പള്ളിയിലെ വസതിയില്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പുമുറിയും ലിവിംഗ് റൂമും പൂര്‍ണമായും കത്തി നശിച്ചു.

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും ജോലിക്കാരായ രണ്ട് പേരും വീട്ടിലുണ്ടായിരുന്നു. ഇവരെ ഫയര്‍ഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്. മുകളിലത്തെ നിലയുടെ ജനവാതില്‍ വഴി ഇവരെ ഏണി വെച്ച് പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഉണ്ടായേക്കും.