കരമനയില്‍ ബാറ്റാ ഷോറൂമിന് തീ പിടിച്ചു; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

ഏതാണ്ട് 30 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന് കഴിഞ്ഞത്. അപകടകാരണത്തെക്കുറിച്ച് കൂടുതല് അന്വേഷണം നടക്കുകയാണ്.
 | 
കരമനയില്‍ ബാറ്റാ ഷോറൂമിന് തീ പിടിച്ചു; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആര്‍ക്കും ആളപായമില്ല. ഷോറൂമിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണഞ്ഞോയെന്ന് വ്യക്തമല്ല. ലെതര്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളായതിനാല്‍ തീ വീണ്ടും പടര്‍ന്നേക്കാമെന്ന് ഫയര്‍ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെ 9.30ഓടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന് തീപിടിച്ചത്. ഷോ റൂമിന്റെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലാണ് അപ്രതീക്ഷിതമായി തീപടര്‍ന്നു പിടിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് 30 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. അപകടകാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.