ലക്ഷദ്വീപില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില് ലക്ഷദ്വീപില് കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. 17 ബോട്ടുകളിലായുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ഐഎന്എസ് കല്പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള് ശേഖരിച്ചു വരികയാണ്.
 | 

ലക്ഷദ്വീപില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. 17 ബോട്ടുകളിലായുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ശക്തമായ കാറ്റില്‍ ഒറ്റപ്പെട്ടുപോയ ഇവരെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നാവികസേന ലഭ്യമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവര്‍.ലക്ഷദ്വീപില്‍ നിന്ന് അഞ്ച് ഗുജറാത്തി മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കൊച്ചിയില്‍ എത്തിച്ചു.

തമിഴ്‌നാട്, ആസാം സ്വദേശികളായ 5ദ പേരെ രണ്ടാം തിയതി രക്ഷപ്പെടുത്തിയിരുന്നു. ഇവരെ നാളെ കൊച്ചിയിലെത്തിക്കും. അതേസമയം കടലില്‍ കാണാതായ മത്സ്യബന്ധനത്തൊഴിലാളികളുടെ എണ്ണം 397 ആണെന്ന് സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പുറത്തു വന്നു. 37 പേരുടെ മരണം സ്ഥിരീകരിച്ചു.