വിനായകന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഫോറന്‍സിക് സര്‍ജന്‍മാരുടെ മൊഴി; പോലീസ് വാദത്തിന് തിരിച്ചടി

ഏങ്ങണ്ടിയൂരില് ദളിത് യുവാവായ വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില് പോലീസ് വാദത്തിന് തിരിച്ചടിയായി ഫോറന്സിക് സര്ജന്മാരുടെ മൊഴി. വിനായകന് മര്ദ്ദനമേറ്റിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില് ഫോറന്സിക് സര്ജന്മാര് വ്യക്തമാക്കി. വിനായകന്റെ മരണത്തിന് 24 മണിക്കൂറിന് മുന്പ് ദേഹത്ത് രണ്ടു ചതവുകളുണ്ടായി. നെഞ്ചില് ബലം പ്രയോഗിച്ച് മര്ദ്ദിച്ചതിന്റെ ചതവുകളാണ് കണ്ടെത്തിയതെന്നും മൊഴിയില് പറയുന്നു.
 | 

വിനായകന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഫോറന്‍സിക് സര്‍ജന്‍മാരുടെ മൊഴി; പോലീസ് വാദത്തിന് തിരിച്ചടി

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവായ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് വാദത്തിന് തിരിച്ചടിയായി ഫോറന്‍സിക് സര്‍ജന്‍മാരുടെ മൊഴി. വിനായകന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ഫോറന്‍സിക് സര്‍ജന്‍മാര്‍ വ്യക്തമാക്കി. വിനായകന്റെ മരണത്തിന് 24 മണിക്കൂറിന് മുന്‍പ് ദേഹത്ത് രണ്ടു ചതവുകളുണ്ടായി. നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്‍ദ്ദിച്ചതിന്റെ ചതവുകളാണ് കണ്ടെത്തിയതെന്നും മൊഴിയില്‍ പറയുന്നു.

ഫോറന്‍സിക് സര്‍ജന്മാരായ ഡോക്ടര്‍മാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ് മൊഴി നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ബല്‍റാമില്‍ നിന്ന് വലപ്പാട് പൊലീസും, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രാഗിനില്‍ നിന്ന് ക്രൈം ബ്രാഞ്ചുമാണ് മൊഴിയെടുത്തിയത്.പോലീസ് സ്‌റ്റേഷനില്‍ വിനായകന് മര്‍ദ്ദനമേറ്റിട്ടില്ലെന്നായിരുന്നു പോലീസുകാര്‍ മൊഴി നല്‍കിയത്. പാവറട്ടി എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാരുടെ മൊഴി കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.

വിനായകന്‍ ആത്മഹത്യ ചെയതത് പോലീസ് മര്‍ദ്ദനം മൂലമല്ലെന്നും വിനായകന്റെ പിതാവ് മര്‍ദ്ദിച്ചത് മൂലമാകാമെന്നുമായിരുന്നു പോലീസുകാര്‍ പറഞ്ഞത്. വിനായകന് മര്‍ദ്ദനമേറ്റെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നെന്നും എസ്‌ഐ പറഞ്ഞിരുന്നു.