ശബരിമലയില്‍ വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണ്ണവും വെള്ളിയും കാണാനില്ല; നാളെ പരിശോധന

ശബരിമലയില് വഴിപാടായി ലഭിച്ച സ്വര്ണ്ണവും വെള്ളിയും കാണാനില്ല. 40 കിലോ സ്വര്ണ്ണവും 100 കിലോ വെള്ളിയുമാണ് കാണാതായത്.
 | 
ശബരിമലയില്‍ വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണ്ണവും വെള്ളിയും കാണാനില്ല; നാളെ പരിശോധന

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും കാണാനില്ല. 40 കിലോ സ്വര്‍ണ്ണവും 100 കിലോ വെള്ളിയുമാണ് കാണാതായത്. ഇവ സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകളും കാണാനില്ല. ഓഡിറ്റിംഗില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പരിശോധന നടത്തും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് സ്‌ട്രോംങ് റൂം തുറന്ന് പരിശോധന നടത്തുക.

രേഖകളില്‍ ഇല്ലെങ്കിലും ഇവ സ്‌ട്രോങ് റൂമില്‍ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017നു ശേഷം വഴിപാടായി ലഭിച്ച വസ്തുക്കള്‍ സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്നാണ് വിവരം. ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോങ് റൂം മഹസര്‍ ആറന്‍മുളയിലാണ് ഉള്ളത്. ഇവിടെയായിരിക്കും പരിശോധന. ഉച്ചക്ക് 12 മണിക്ക് പരിശോധന നടക്കും.

കാണാതായ സ്വര്‍ണ്ണവും വെള്ളിയും ലഭിച്ചതിന് രേഖകളുണ്ടെങ്കിലും അവ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതിനാണ് രേഖയില്ലാത്തത്. വഴിപാടായും കാണിക്കയായും ഭക്തര്‍ നല്‍കുന്ന സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ 4 എ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം.