റെക്കോര്‍ഡ് വര്‍ദ്ധനവ് തുടരനായില്ല; സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്

പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു ഇന്നലെത്തെ നിരക്ക്.
 | 
റെക്കോര്‍ഡ് വര്‍ദ്ധനവ് തുടരനായില്ല; സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്. ഇന്നലെത്തെ റെക്കോര്‍ഡ് വര്‍ദ്ധനവിന് പിന്നാലെയാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,620 രൂപയും പവന് 28,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു ഇന്നലെത്തെ നിരക്ക്.

ഓഗസ്റ്റ് 29നും സ്വര്‍ണ്ണ വില 28,800ല്‍ എത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നാം തിയതി ഇത് 28,480 രൂപയായി കുറഞ്ഞു. ആഗോള വ്യാപകമായി സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഉള്ളതിനാലാണ് സ്വര്‍ണ്ണ വിലയില്‍ ഇത്രയും വര്‍ദ്ധനയുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഉപഭോക്താക്കള്‍ സ്വര്‍ണ്ണം വാങ്ങുന്നത്.

ഇത് മഞ്ഞലോഹത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ 10,400 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത്. 2015 ഓഗസ്റ്റില്‍ പവന് 18,720 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,544.86 ഡോളറാണ് ഇന്നത്തെ നിരക്ക്.