ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദത്തില്‍ അവ്യക്തത? പലരും 50 വയസിനു മുകളിലുള്ളവരെന്ന് ബന്ധുക്കള്‍

ശബരിമലയില് 51 യുവതികള് കയറിയെന്ന സര്ക്കാര് വാദത്തില് അവ്യക്തത. സുപ്രീം കോടതിയില് സമര്പ്പിച്ച പട്ടികയില് ഉള്പ്പെട്ട പല സ്ത്രീകളും 50 വയസിനു മേല് പ്രായമുള്ളവരാണെന്ന വാദവുമായി ബന്ധുക്കള് രംഗത്തെത്തി. ആന്ധ്രാ, തമിഴ്നാട് സ്വദേശികളാണ് 50 വയസിനു മുകളില് പ്രായമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
 | 
ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദത്തില്‍ അവ്യക്തത? പലരും 50 വയസിനു മുകളിലുള്ളവരെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദത്തില്‍ അവ്യക്തത. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ട പല സ്ത്രീകളും 50 വയസിനു മേല്‍ പ്രായമുള്ളവരാണെന്ന വാദവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആന്ധ്രാ, തമിഴ്‌നാട് സ്വദേശികളാണ് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

പട്ടികയിലെ ആദ്യ പേരുകാരിയായ പദ്മാവതി ദസരി വോട്ടേഴ്‌സ് ഐഡി കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. ഇതനുസരിത്ത് ഇവര്‍ക്ക് 55 വയസ് പ്രായമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇവര്‍ക്ക് 48 വയസ് മാത്രമാണ് ഉള്ളത്. ചെന്നൈ സ്വദേശിയായ ഷീല തനിക്ക് 53 വയസുണ്ടെന്ന് അറിയിച്ചു. പട്ടികയില്‍ ഇവര്‍ക്ക് 48 വയസ് മാത്രമാണ് കാണിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ചിലരും തങ്ങളുടെ പ്രായം 50 വയസിനു മുകളിലാണെന്ന് ഡല്‍ഹിയിലെ ചില അഭിഭാഷകരെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ രേഖകളാണെന്ന വിമര്‍ശനം ഉയരുകയാണ്. സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിക്കാനും നീക്കങ്ങള്‍ നടക്കുന്നു.