വെടിയുണ്ട കാണാതായ കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ പ്രതി

പോലീസിന്റെ ആയുധ ശേഖരത്തില് നിന്ന് വെടിയുണ്ടകള് കാണാതായ കേസില് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാന് പ്രതി.
 | 
വെടിയുണ്ട കാണാതായ കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ പ്രതി

തിരുവനന്തപുരം: പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ പ്രതി. മന്ത്രിയുടെ ഗണ്‍മാനായ സനില്‍ കുമാര്‍ കേസിലെ മൂന്നാം പ്രതിയാണ്. 2019ല്‍ പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിപ്പട്ടികയിലുള്ളത്. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായെന്ന് ക്യാമ്പ് മുന്‍ കമാന്‍ഡന്റ് സേവ്യറാണ് പരാതി നല്‍കിയത്.

വെടിയുണ്ടകള്‍ സൂക്ഷിക്കുന്ന രജിസ്റ്ററിലെ പിഴവുകളാണ് പോലീസുകാരെ പ്രതികളാക്കിയത്. എസ്എപി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനായിരുന്നു തോക്കുകളുടെയും വെടിയുണ്ടകളുടെയും സൂക്ഷിപ്പ് ചുമതല. സനില്‍ കുമാര്‍ അടക്കമുള്ള 11 പേര്‍ വെടിയുണ്ടകളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ത്തില്ലെന്ന് എഫ്‌ഐആറില്‍ പറയുന്നു. അതീവ സൂക്ഷ്മതയോടെയും സുരക്ഷിതമായും കൈകാര്യം ചെയ്യേണ്ട എകെ 47 തോക്കുകളുടെ തിരകളുടെ കാര്യത്തിലും ജാഗ്രതക്കുറവ് ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്രയു ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും കേസന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുണ്ടകളും തോക്കുകളും കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്.