എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല

കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല നല്കാന് തീരുമാനം. ഹൈക്കമാന്ഡാണ് തീരുമാനം അറിയിച്ചത്. ഇത് സംസ്ഥാന നേതാക്കളെ അറിയിച്ചു. എഐസിസി ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വാര്ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
 | 

എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കാന്‍ തീരുമാനം. ഹൈക്കമാന്‍ഡാണ് തീരുമാനം അറിയിച്ചത്. ഇത് സംസ്ഥാന നേതാക്കളെ അറിയിച്ചു. എഐസിസി ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

വി.എം. സുധീരന്‍ രാജിവെച്ചതോടെ ഉമ്മന്‍ചാണ്ടി അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ എം.എം ഹസനെ താല്‍ക്കാലിക പ്രസിഡന്റാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

സംസ്ഥാനത്ത് യോജിച്ചൊരു തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വന്നതോടെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു ചെന്നിത്തല വിഭാഗം. എന്നാല്‍ എ ഗ്രൂപ്പിന്റെ ആവശ്യം ഇപ്പോള്‍ എഐസിസി അംഗീകരിച്ചിരിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നായിരുന്നു തീരുമാനം അറിഞ്ഞശേഷം ഹസന്റെ പ്രതികരണം. തീരുമാനത്തില്‍ എഐസിസിക്കും സോണിയ ഗാന്ധിക്കും ഹസന്‍ നന്ദിയും പറഞ്ഞു. നാളെത്തന്നെ താത്കാലിക ചുമതല ഏറ്റെടുക്കുമെന്നും ഹസന്‍ വ്യക്തമാക്കി.