വിദ്യാലയത്തില്‍ പോകുന്നത് പഠിക്കാന്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമരങ്ങള്‍ വിലക്കി ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില് സമരങ്ങള് വിലക്കി ഹൈക്കോടതി. വിദ്യാലയങ്ങളില് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും സമരങ്ങള്ക്ക് മുന്കയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
 | 

വിദ്യാലയത്തില്‍ പോകുന്നത് പഠിക്കാന്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമരങ്ങള്‍ വിലക്കി ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും സമരങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സമരക്കാരെ പുറത്താക്കാന്‍ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും അവകാശമുണ്ട്. പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് സഹായിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ വിദ്യാലയത്തിന് പുറത്തു പോകണം. ധര്‍ണ്ണയ്‌ക്കോ സത്യഗ്രഹത്തിനോ മുന്‍കയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.

നിമയപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ് സമരങ്ങളെന്നാണ് കോടതിയുടെ വിശദീകരണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി പറഞ്ഞു.