സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സിസ്റ്റര് ലൂസിക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.
 | 
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസിക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ലൂസിയെ കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. സിസ്റ്റര്‍ ലൂസി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നുമാണ് ലൂസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ചില അരുതാത്ത കാഴ്ചകള്‍ കണ്ടതിനാല്‍ തനിക്ക് മഠത്തില്‍ ഭീഷണിയുണ്ടെന്നും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ലൂസി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ലൂസിക്ക് സ്വസ്ഥമായും സുരക്ഷിതമായും കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടു. വേണമെങ്കില്‍ പോലീസ് സംരക്ഷണവും നല്‍കണമെന്ന് ജസ്റ്റിസ് വി. രാജവിജയരാഘവന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മഠത്തിനുള്ളില്‍ താന്‍ കൊല്ലപ്പെടുമെന്ന ആശങ്കയുണ്ടെന്ന് കഴിഞ്ഞ മാസമാണ് സിസ്റ്റര്‍ ലൂസി ആരോപിച്ചത്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.