കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയില്നിന്നു മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വേഗത്തിലും കാറ്റടിക്കാന് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള് യാതൊരു കാരണവശാലും കടലില് പോകരുതെന്ന് മുന്നറിയിപ്പില് പറയുന്നു.
 | 

കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കേരളാ തീരത്തും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിച്ചേക്കാം. തീരപ്രദേശങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷദ്വീപ് തീരത്തായിരിക്കും കാറ്റ് കൂടുതല്‍ നാശം വിതക്കാന്‍ സാധ്യത. മത്സ്യതൊഴിലാളികള്‍ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.