അയോധ്യ വിധി; കേരളത്തിലും ജാഗ്രത, കാസര്‍കോട് നിരോധനാജ്ഞ

അയോധ്യ വിധിയുടെ പശ്ചാത്തലത്തില് കേരളത്തിലും അതീവ ജാഗ്രത.
 | 
അയോധ്യ വിധി; കേരളത്തിലും ജാഗ്രത, കാസര്‍കോട് നിരോധനാജ്ഞ

കൊച്ചി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത. മുന്‍കരുതലിന്റെ ഭാഗമായി കാസര്‍കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നല്‍കിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് വിലക്കി.

നവംബര്‍ 11-ാം തീയതി വരെയാണ് ഇവിടെ നിരോധനാജ്ഞ നല്‍കിയിരിക്കുന്നത്. ഇവിടെ നടന്നു വരുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊച്ചിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ആവശ്യമാണെങ്കില്‍ കരുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ ജില്ലകളിലെയും പോലീസ് മേധാവിമാരുമായി ഡിജിപി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി.