മണിയുടെ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി

മന്ത്രി എം.എം. മണിയുടെ പ്രസംഗത്തിനെതിരെ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു ചോദിച്ച കോടതി മണി നടത്തിയ പരാമര്ശങ്ങള് ഗൗരവമുള്ളതാണെന്നും വിമര്ശിച്ചു. സംസ്ഥാനത്ത് എന്തും ആവാം എന്നുള്ള സ്ഥിതിയാണോ ഉള്ളതെന്നും ഇവിടുത്തെ പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.
 | 

മണിയുടെ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി

 

കൊച്ചി: മന്ത്രി എം.എം. മണിയുടെ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു ചോദിച്ച കോടതി മണി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്നും വിമര്‍ശിച്ചു. സംസ്ഥാനത്ത് എന്തും ആവാം എന്നുള്ള സ്ഥിതിയാണോ ഉള്ളതെന്നും ഇവിടുത്തെ പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

എന്നാല്‍ എംഎം മണി നടത്തിയ പരാമര്‍ശം സ്ത്രീകളെ ഉദ്ധേശിച്ചായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെയാണ് മണി വിമര്‍ശിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരെ എന്തും പറയാമോ എന്നാണ് കോടതി പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പൗരാവകാശമുള്ളവരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.