വയനാട്ടില്‍ ശക്തമായ മഴ; പലയിടത്തും മണ്ണിടിച്ചില്‍; ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

വയനാട്ടില് ശക്തമായ മഴ തുടരുന്നു. സുല്ത്താന് ബത്തേരി, പുല്പ്പള്ളി മേഖലകളില് വന് തോതില് മണ്ണിടിച്ചിലുണ്ടായതായിട്ടാണ് റിപ്പോര്ട്ടുകള്. പലയിടത്തും ഗതാഗതം സംഭിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലും താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണം കൊണ്ടുവരാന് സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്ന്ന് ബാണാസുരസാഗര് അണക്കെട്ടിലെ ഷട്ടറുകള് തുറന്നു. പടിഞ്ഞാറത്തറ, കല്പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറിയതായും റിപ്പോര്ട്ടുകളുണ്ട്.
 | 

വയനാട്ടില്‍ ശക്തമായ മഴ; പലയിടത്തും മണ്ണിടിച്ചില്‍; ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി മേഖലകളില്‍ വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ഗതാഗതം സംഭിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലും താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് ബാണാസുരസാഗര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. പടിഞ്ഞാറത്തറ, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്. ഇ. സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം, പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഇതര പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞദിവസം രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. ദുരന്തനിവാരണ സേന സജ്ജമാണെന്നും ജില്ലാ അധികാരികള്‍ അറിയിച്ചിട്ടുണ്ട്.