കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമില്ലാതെ ശവപ്പെട്ടി കൈമാറി; സംഭവം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കള്ക്ക് കൈമാറി കൊച്ചി ആസ്റ്റര് മെഡ്സിറ്റി ആശുപത്രി.
 | 
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമില്ലാതെ ശവപ്പെട്ടി കൈമാറി; സംഭവം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കള്‍ക്ക് കൈമാറി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം വിട്ടുനല്‍കിയതിലാണ് വീഴ്ചയുണ്ടായത്. പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിന് എത്തിച്ചപ്പോഴാണ് മൃതദേഹമില്ലെന്ന് വ്യക്തമായത്.

42 കാരനായ പ്രിന്‍സിന് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മരണം. മൃതദേഹം കൈമാറിയ സമയത്തുണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്നാണ് ആശുപത്രി വിശദീകരിക്കുന്നത്.