പുതുവൈപ്പ് സമരത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍; യതീഷ് ചന്ദ്രയെ വിളിച്ചു വരുത്തും

പുതുവൈപ്പ് സമരത്തിലുണ്ടായ ഇടപെടലില് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്. സമാധാന സമരം അക്രമാസക്തമാക്കിയത് പോലീസിന്റെ ഇടപെടലാണെന്ന് കമ്മീഷന് പറഞ്ഞു. പോലീസ് നിയമം നടപ്പിലാക്കിയാല് മതിയെന്നും ആരെയും ശിക്ഷിക്കാന് അധികാരമില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
 | 

പുതുവൈപ്പ് സമരത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍; യതീഷ് ചന്ദ്രയെ വിളിച്ചു വരുത്തും

കൊച്ചി: പുതുവൈപ്പ് സമരത്തിലുണ്ടായ ഇടപെടലില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. സമാധാന സമരം അക്രമാസക്തമാക്കിയത് പോലീസിന്റെ ഇടപെടലാണെന്ന് കമ്മീഷന്‍ പറഞ്ഞു. പോലീസ് നിയമം നടപ്പിലാക്കിയാല്‍ മതിയെന്നും ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതിക്രമം മറയ്ക്കാനാണ് സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പറയുന്നത്. അതിക്രമം ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് പറയുന്നത്. പൊലീസിന്റെ ലാത്തിച്ചാര്‍ജിനെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഹൈക്കോടതി ജംഗ്ഷനില്‍ സമരത്തിനെത്തിയവരെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ച ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചു വരുത്താനും കമ്മീഷന്‍ തീരുമാനിച്ചു. പുതുവൈപ്പിനിലെ പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് യതീഷ് ചന്ദ്രയെ കമ്മീഷന്‍ വിളിച്ചുവരുത്തുന്നത്. സംഭവത്തില്‍ ഡിസിപി വിശദീകരണം നല്‍കണം.