ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ 12 മണിക്ക്; പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം

ഇടുക്കി അണക്കെട്ടിന്റെ ട്രയല് റണ് 12 മണിക്ക് ആരംഭിക്കും. അവസാനം വിവരം ലഭിക്കുമ്പോള് ജലനിരപ്പ് 2398.66 അടിയായി ഉയര്ന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ട്രയല് റണ് ഉടന് ആരംഭിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി അറിയിച്ചു. 26 വര്ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
 | 

ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ 12 മണിക്ക്; പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ 12 മണിക്ക് ആരംഭിക്കും. അവസാനം വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ് 2398.66 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി അറിയിച്ചു. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. നദികളില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഷട്ടറുകള്‍ തുറക്കാനാവും അധികൃതര്‍ തീരുമാനിക്കുക. അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റര്‍ ഉയര്‍ത്തുകയെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ജലസംഭരണിയില്‍ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്. ഇന്ന് നിരക്കില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി.

ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാം ന്റെ 1 ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും . ചെറുതോണി ഡാം ന്റെ…

Posted by Kerala State Disaster Management Authority – KSDMA on Wednesday, August 8, 2018