ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് നീരൊഴുക്കിന്റെ അളവില് വ്യത്യാസം ഉണ്ടായിരിക്കുന്നത്. 3.6 മില്ലിമീറ്റര് മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് വൃഷ്ടി പ്രദേശത്ത് ലഭിച്ചത്. നിലവിലെ സാഹചര്യത്തില് അണക്കെട്ട് തുറക്കേണ്ട വരില്ലെന്നാണ് അധികൃതര് നല്കുന്ന വിവരം. അതേസമയം മുല്ലപ്പെരിയാറില് ജലനിരപ്പ് ഉയര്ന്നാല് അടിയന്തര സാഹചര്യമുണ്ടായേക്കാം.
 | 

ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് നീരൊഴുക്കിന്റെ അളവില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നത്. 3.6 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട വരില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അടിയന്തര സാഹചര്യമുണ്ടായേക്കാം.

ഇന്നലെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.28 അടിയായിരുന്നു. 24 മണിക്കൂറിന് ശേഷം നേരിയ വര്‍ദ്ധനവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നുച്ചയ്ക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം 2396.36 അടിയാണ് ജലനിരപ്പ്. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ ഇനിയും ഒരാഴ്ചയെങ്കിലും എടുത്തേക്കും. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ അണക്കെട്ട് തുറക്കേണ്ടി വരില്ല.

സംഭരണശേഷിയുടെ 92 ശതമാനം വെള്ളം നിലവില്‍ ഡാമിലുണ്ട്. വൃഷ്ടി പ്രദേശത്ത് വരും ദിവസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചനകള്‍. അതേസമയം വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്.