ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്ര അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

ലോക്ക് ഡൗണ് ലംഘിച്ചെന്ന് ആരോപിച്ച് ആളുകളെ ഏത്തമിടീച്ച സംഭവത്തില് കണ്ണൂര് പോലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ അന്വേഷണ റിപ്പോര്ട്ട്.
 | 
ഏത്തമിടീച്ച സംഭവം; യതീഷ് ചന്ദ്ര അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് ആളുകളെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. യതീഷ് ചന്ദ്ര അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഉത്തര മേഖലാ ഐജി അശോക് യാദവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

എസ്പി സെല്‍ഫ് പ്രമോഷന് ശ്രമിക്കുകയാണ്. യതീഷ് ചന്ദ്ര നിയമ ലംഘനം നടത്തുകയും പ്രാകൃതമായ രീതിയില്‍ പരസ്യ ശിക്ഷ നടപ്പാക്കിയതിലൂടെ പോലീസിന് ആകെ അവമതിപ്പുണ്ടാക്കി. ഏത്തമിടല്‍ ശിക്ഷയ്ക്ക് ഇരയായ ഒരാളെ പോലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വ്യക്തമായെന്നും ഐജിയുടെ റിപ്പോര്‍ട്ട് പറയുന്നു.

അഴീക്കലിലാണ് ഇന്നലെ കൂട്ടം കൂടി നിന്ന ആളുകളെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീച്ചത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് ബോധവല്‍ക്കരണത്തിന് ശ്രമിക്കുകയായിരുന്നു താന്‍ എന്നാണ് യതീഷ് ചന്ദ്ര ഇതിന് നല്‍കിയ വിശദീകരണം. ഈ നടപടിയെ മുഖ്യമന്ത്രിയും വിമര്‍ശിച്ചിരുന്നു.