ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ശബരിമലയില് ദര്ശനം നടത്തിയ കനകദുര്ഗ്ഗയ്ക്കും ബിന്ദു അമ്മിണിക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇരുവരും നല്കിയ ഹര്ജി പരിഗണിച്ചാണ് ഉത്തരവ്. സംസ്ഥാന സര്ക്കാരിനാണ് ഹര്ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് നിര്ദേശം നല്കിയത്. സംരക്ഷണം നല്കുന്ന കാര്യത്തില് മാത്രമാണ് കോടതി തീരുമാനം അറിയിച്ചത്. ശുദ്ധിക്രിയ ഉള്പ്പെടെയുള്ള ഹര്ജിയിലെ മറ്റു വിഷയങ്ങള് പുനഃപരിശോധനാ ഹര്ജികള്ക്കൊപ്പം പരിഗണിക്കും.
 | 
ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്കും ബിന്ദു അമ്മിണിക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനാണ് ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ മാത്രമാണ് കോടതി തീരുമാനം അറിയിച്ചത്. ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള ഹര്‍ജിയിലെ മറ്റു വിഷയങ്ങള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും.

ഇരുവര്‍ക്കും സംരക്ഷണം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി പോലീസിനെ വിമര്‍ശിച്ച കാര്യവും കേരളം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പോലീസ് അനാവശ്യ സൗകര്യങ്ങള്‍ ഇരുവര്‍ക്കുമായി ഒരുക്കിയെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്.

ശബരിമലയില്‍ 51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രവേശിച്ചവരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടികയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ടു പേജുള്ള പട്ടികയാണ് സമര്‍പ്പിച്ചത്. ആദ്യമായാണ് യുവതികള്‍ പ്രവേശിച്ചെന്ന വിവരം രേഖാമൂലം സര്‍ക്കാര്‍ അറിയിക്കുന്നത്.