ബോബി അലോഷ്യസിനെതിരെയുള്ള ആരോപണങ്ങള്‍; അന്വേഷണത്തിന് നിര്‍ദേശം

മുന് ഒളിമ്പ്യനും സ്പോര്ട്സ് കൗണ്സില് ടെക്നിക്കല് സെക്രട്ടറിയുമായിരുന്ന ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളില് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.
 | 
ബോബി അലോഷ്യസിനെതിരെയുള്ള ആരോപണങ്ങള്‍; അന്വേഷണത്തിന് നിര്‍ദേശം

മുന്‍ ഒളിമ്പ്യനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ സെക്രട്ടറിയുമായിരുന്ന ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കായികമന്ത്രി ഇ.പി.ജയരാജനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ വകുപ്പുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌പോര്‍ട്‌സില്‍ ഉന്നത പഠനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ലണ്ടനില്‍ പോയ ബോബി അലോഷ്യസ് പിന്നീട് യുകെയില്‍ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനം ആരംഭിച്ചുവെന്നും പഠന ശേഷം മടങ്ങിയെത്തി കായികതാരങ്ങളെ പരിശീലിപ്പിക്കണമെന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള കരാര്‍ ലംഘിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പഠനത്തിന് ചെലവായ പണത്തിന്റെ കണക്ക് ബോധിപ്പിക്കണമെന്ന നിര്‍ദേശവും പാലിച്ചില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 15 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 34 ലക്ഷവും ഇവര്‍ വാങ്ങിയെന്നാണ് വിവരം.

2003ല്‍ യുകെയിലേക്ക് പോയ ഇവര്‍ കരാര്‍ ലംഘിച്ച് റിക്രൂട്ട്‌മെന്റ് സ്ഥാപനം ആരംഭിച്ചുവെന്നും പിന്നീട് പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തിരിച്ചെത്തി സര്‍വീസില്‍ തിരികെ പ്രവേശിച്ചുവെന്നും 24 ന്യൂസ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇവര്‍ക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആരോപണമുണ്ട്.