ഓഖി ദുരന്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

ഓഖി രക്ഷാ പ്രവര്ത്തനത്തില് സര്ക്കാരിനെതിരെ വിമര്ശനവുമായി ജേക്കബ് തോമസ്. ദുരന്തത്തില് ആര്ക്കും ഉത്തരവാദിത്തമില്ല. എത്രപേര് മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ അര്ക്കും അറിയില്ല. പണക്കാരനാണ് കടലില് പോയതെങ്കില് ഇങ്ങനെയായിരിക്കുമോയെന്നും ജേക്കബ് തോമസ് ചോദിച്ചു.
 | 

ഓഖി ദുരന്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ്. ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എത്രപേര്‍ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ അര്‍ക്കും അറിയില്ല. പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ ഇങ്ങനെയായിരിക്കുമോയെന്നും ജേക്കബ് തോമസ് ചോദിച്ചു.

ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. സുതാര്യതയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സുനാമി ഫണ്ടിലെ 1400 കോടി രൂപ അടിച്ചു മാറ്റി. ഈ ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തമാക്കി.