ബിജെപിയുമായി സഹകരിക്കും; രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന് ജേക്കബ് തോമസ്

രാഷ്ട്രീയത്തില് സജീവമാകുന്നുവെന്ന വ്യക്തമാക്കി മുന് ഡിജിപി ജേക്കബ് തോമസ്.
 | 
ബിജെപിയുമായി സഹകരിക്കും; രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന് ജേക്കബ് തോമസ്

കൊച്ചി: രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന വ്യക്തമാക്കി മുന്‍ ഡിജിപി ജേക്കബ് തോമസ്. ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എവിടെയെങ്കിലും മത്സരിക്കാനാണ് ആലോചനയെന്ന് ജേക്കബ് തോമസ് പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരിച്ചില്ലെങ്കിലും പ്രചാരണ രംഗത്തെ സജീവമായുണ്ടാകും. ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പായിരിക്കും പ്രവര്‍ത്തനം. തെരഞ്ഞെുപ്പില്‍ രണ്ടു വിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാം.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നതിനാണ് താല്‍പര്യമെന്നും ജേക്കബ് തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജേക്കബ് തോമസ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.