ക്വാറന്റൈനില്‍ ഇരുന്നിട്ടുമില്ല, ലംഘിച്ചിട്ടുമില്ല; വിവാദത്തില്‍ ഇ.പി.ജയരാജന്റെ ഭാര്യ; വീഡിയോ

ബാങ്ക് ലോക്കര് വിവാദത്തില് ഫെയിസ്ബുക്ക് വീഡിയോ വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര.
 | 
ക്വാറന്റൈനില്‍ ഇരുന്നിട്ടുമില്ല, ലംഘിച്ചിട്ടുമില്ല; വിവാദത്തില്‍ ഇ.പി.ജയരാജന്റെ ഭാര്യ; വീഡിയോ

ബാങ്ക് ലോക്കര്‍ വിവാദത്തില്‍ ഫെയിസ്ബുക്ക് വീഡിയോ വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര. മന്ത്രി ജയരാജന്റെ ഫെയിസ്ബുക്ക് പേജിലാണ് വിശദീകരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഇന്ദിര സംസാരിക്കുന്നത്. താന്‍ ക്വാറന്റൈനില്‍ ഇരുന്നിട്ടുമില്ല, ക്വാറന്റൈന്‍ ലംഘിച്ചിട്ടുമില്ലെന്ന് അവര്‍ പറയുന്നു. സത്രീ എന്ന പരിഗണന പോലും മനോരമ തനിക്ക് തന്നില്ല.

പേരക്കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കാന്‍ ആഭരണമെടുക്കാനാണ് ലോക്കര്‍ തുറന്നത്. അതേ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ താന്‍ 10 മിനിറ്റ് മാത്രമാണ് അവിടെ ചെലവഴിച്ചത്. തനിക്ക് ക്വാറന്റൈന്‍ ഉണ്ടായിരുന്നോ എന്ന കാര്യം വിളിച്ചു ചോദിച്ചിരുന്നെങ്കില്‍ വ്യക്തമാക്കാമായിരുന്നുവെന്നും അവര്‍ പറയുന്നു.

വീഡിയോ കാണാം

മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം

Posted by E.P Jayarajan on Monday, September 14, 2020