ജെഡിയു എല്‍ഡിഎഫിലേക്ക്; പോകാന്‍ അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍

ജെഡിയു എല്ഡിഎഫിലേക്ക്. പാര്ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു മുന്നണിയിലേക്ക് പോകാന് അനുകൂല സമയമാണ് ഇതെന്ന് എം.പി.വീരേന്ദ്രകുമാര് യോഗത്തില് പറഞ്ഞു. എല്ഡിഎഫിലേക്ക് പോകാനുള്ള തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില് പാര്ട്ടിയുടെ വളര്ച്ചക്ക് മുന്നണിമാറ്റം അനിവാര്യമെന്നും വീരേന്ദ്രകുമാര് പറഞ്ഞു.
 | 

ജെഡിയു എല്‍ഡിഎഫിലേക്ക്; പോകാന്‍ അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇടതു മുന്നണിയിലേക്ക് പോകാന്‍ അനുകൂല സമയമാണ് ഇതെന്ന് എം.പി.വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകാനുള്ള തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുന്നണിമാറ്റം അനിവാര്യമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

മുന്നണി മാറുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കെ.പി.മോഹനനും നിലപാട് മയപ്പെടുത്തിയതോടെ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. 12-ാം തിയതി തിരുവനന്തപുരത്ത് വെച്ചാണ് സമിതി യോഗം ചേരുന്നത്.

ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎഫിനൊപ്പം ലയിക്കാതെ സ്വതന്ത്രമായി നില്‍ക്കാനാണ് ആലോചിക്കുന്നത്. രാജിവച്ച ഒഴിവിലുള്ള രാജ്യസഭ സീറ്റും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും.