ഇനി പ്രതീക്ഷ പുതിയ ഡിജിപിയിലാണെന്ന് ജിഷ്ണുവിന്റെ കുടുംബം

തങ്ങളുടെ മകന് നീതി ലഭിക്കുന്ന കാര്യത്തില് ഇനിയുള്ള പ്രതീക്ഷ പുതിയ ഡിജിപിയില് മാത്രമാണെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. ജിഷ്ണുവിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തങ്ങള്ക്ക് നീതിയാവശ്യപ്പെട്ട് നാളെ ഡിജിപി സെന്കുമാറിനെ കാണുമെന്നും അദ്ദേഹത്തില് പ്രതീക്ഷയുണ്ടെന്നും ജിഷ്ണു പ്രണോയിയുടെ അച്ഛന് പറഞ്ഞു
 | 

ഇനി പ്രതീക്ഷ പുതിയ ഡിജിപിയിലാണെന്ന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: തങ്ങളുടെ മകന് നീതി ലഭിക്കുന്ന കാര്യത്തില്‍ ഇനിയുള്ള പ്രതീക്ഷ പുതിയ ഡിജിപിയില്‍ മാത്രമാണെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. ജിഷ്ണുവിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തങ്ങള്‍ക്ക് നീതിയാവശ്യപ്പെട്ട് നാളെ ഡിജിപി സെന്‍കുമാറിനെ കാണുമെന്നും അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ടെന്നും ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ പറഞ്ഞു.

കൂടാതെ കേസില്‍ കൃത്യമായ അന്വേഷണം നടത്താന്‍ കേസ് സിബിഐക്ക് വിടണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുമെന്നും ജിഷ്ണുവിന്റെ പിതാവ് വ്യക്തമാക്കി. മുമ്പ് ജിഷ്ണു കേസിലെ നടപടികള്‍ ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് ആസ്ഥാനത്തെത്തി കാണാനുള്ള ശ്രമത്തിനിടെയായിരുന്നു ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ ഉണ്ടായത്.

സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തെ തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിയ നിരാഹാരസമരം ആവശ്യമായ നടപടികളെടുക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പുകളൊന്നും മുഖ്യമന്ത്രി പാലിച്ചില്ലെന്നും യാതൊരു നടപടിയും കൈക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ജിഷ്ണുവിന്റെ കുടുംബം പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ജിഷ്ണുവിന്റെ കുടുംബം ഡിജിപി സെന്‍കുമാറിനെ സന്ദര്‍ശിക്കുന്നത്.