ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കോട്ടക്കൊമ്പൂരിലെ ഉപേക്ഷിക്കുകയാണെന്ന് എം.എം.മണി

കൊട്ടക്കൊമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാന് ജോയ്സ് ജോര്ജ് എംപി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി. വിവാദങ്ങളുടെ പശ്ചാത്തലത്തില് എംപിയുടെ കുടുംബം ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യത്തില് അന്തിമ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും മണി പറഞ്ഞു.
 | 

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കോട്ടക്കൊമ്പൂരിലെ ഉപേക്ഷിക്കുകയാണെന്ന് എം.എം.മണി

ഇടുക്കി: കൊട്ടക്കൊമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്‌സ് ജോര്‍ജ് എംപി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എംപിയുടെ കുടുംബം ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും മണി പറഞ്ഞു.

ജോയ്‌സിന്റെ പിതാവ് വിലയ്ക്ക് വാങ്ങിയ ഭൂമിയായിരുന്നു ഇത്. പട്ടയമുള്‍പ്പെടെയുള്ള രേഖകളെല്ലാം അന്ന് അതിനുണ്ടായിരുന്നു. പിന്നീട് മക്കള്‍ക്കായി വീതം വെച്ചപ്പോള്‍ ജോയ്‌സിനും ഒരു വീതം ലഭിക്കുകയായിരുന്നു. ജോയ്‌സിന് ഇവിടെ ഭൂമിയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ക്കും തങ്ങള്‍ക്കും അറിയാമായിരുന്നു.

ജോയ്‌സ് കോണ്‍ഗ്രസായിരുന്നപ്പോള്‍ ആര്‍ക്കും അത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നില്ല. അദ്ദേഹം എംപിയായപ്പോള്‍ ഈ വിഷയം വിവാദമാക്കുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണെും എം.എം. മണി പറഞ്ഞു. മണിയുടെ പ്രസ്താവനയില്‍ ജോയ്‌സ് ജോര്‍ജോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.