ജോളിക്ക് ദേഹാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആത്മഹത്യാ പ്രവണത കാണിക്കുന്നതിനാലാണ് ജോളിയെ നിരീക്ഷിക്കാന് വനിതാ വാര്ഡന്മാരെ നിയോഗിച്ചിരിക്കുന്നതെന്ന് ജയില് അധികൃതര്
 | 
ജോളിക്ക് ദേഹാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ദേവാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് ദേവാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് ശേഷം ഇവരെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

ജയിലില്‍ ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നതിനാലാണ് ജോളിയെ നിരീക്ഷിക്കാന്‍ വനിതാ വാര്‍ഡന്മാരെ നിയോഗിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. വയറുവേദനയുണ്ടെന്നും ആശുപത്രിയില്‍ പോകണണമെന്നും ജയില്‍ അധികൃതരോട് ജോളി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.