യുഡിഎഫ് പുറത്താക്കിയത് കെ.എം.മാണിയെയെന്ന് ജോസ് കെ. മാണി

യുഡിഎഫ് പുറത്താക്കിയ നടപടിയില് പ്രതികരണവുമായി ജോസ് കെ.മാണി.
 | 
യുഡിഎഫ് പുറത്താക്കിയത് കെ.എം.മാണിയെയെന്ന് ജോസ് കെ. മാണി

കോട്ടയം: യുഡിഎഫ് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് കെ.മാണി. യുഡിഎഫിനെ കെട്ടിപ്പടുത്ത കെ.എം.മാണിയെയാണ് പുറത്താക്കിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണി പറഞ്ഞു. കെ.എ.മാണിയുടെ രാഷ്ട്രീയത്തെയാണ് പുറത്താക്കിയത്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും രാഷ്ട്രീയ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.