സുഭാഷ് പാര്‍ക്കില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച ജൂഡ് ആന്റണിയുടെ ലഘുചിത്രം യൂട്യൂബില്‍; അവതരിപ്പിച്ച് നിവിന്‍ പോളി

കൊച്ചി സുഭാഷ് പാര്ക്കില് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിന്റെ പേരില് വിവാദത്തിലായ ജൂഡ് ആന്റണിയുടെ ലഘുചിത്രം റിലീസായി. നിവിന് പോളി അഭിനയിച്ച ചിത്രം യൂട്യൂബിലാണ് എത്തിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളും നേരിടുന്ന പീഡനങ്ങള്ക്കെതിരെ പ്രവര്ത്തിക്കുന്ന ബോധിനി എന്ന സംഘടനയുടെ സഹായത്തോടെയാണ് നോ ഗോ ടെല് എന്ന ഷോര്ട്ട് ഫിലിം നിര്മിച്ചിരിക്കുന്നത്. കുട്ടികള് ഇക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പരിചയക്കാരില് നിന്നും ബന്ധുക്കളില് നിന്നു പോലുമുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്. ഇവയില് നിന്ന് രക്ഷ നേടാന് ബോധവല്ക്കരണത്തിന് സഹായിക്കുന്ന ചിത്രമാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റില് നിവിന് പറഞ്ഞു.
 | 

സുഭാഷ് പാര്‍ക്കില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച ജൂഡ് ആന്റണിയുടെ ലഘുചിത്രം യൂട്യൂബില്‍; അവതരിപ്പിച്ച് നിവിന്‍ പോളി

കൊച്ചി: കൊച്ചി സുഭാഷ് പാര്‍ക്കില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിന്റെ പേരില്‍ വിവാദത്തിലായ ജൂഡ് ആന്റണിയുടെ ലഘുചിത്രം റിലീസായി. നിവിന്‍ പോളി അഭിനയിച്ച ചിത്രം യൂട്യൂബിലാണ് എത്തിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളും നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സംഘടനയുടെ സഹായത്തോടെയാണ് നോ ഗോ ടെല്‍ എന്ന ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ ഇക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പരിചയക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നു പോലുമുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ ബോധവല്‍ക്കരണത്തിന് സഹായിക്കുന്ന ചിത്രമാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ നിവിന്‍ പറഞ്ഞു.

ചിത്രീകരണത്തിന് സുഭാഷ് പാര്‍ക്ക് അനുവദിക്കുന്ന വിഷയത്തില്‍ കൊച്ചി മേയര്‍ സൗമിനി ജെയിനുമായുണ്ടായ വാക്കേറ്റം വിവാദമായിരുന്നു. പിന്നീട് മേയറുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും സംവിധായകന്‍ ജൂഡ് ആന്റണി അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നാലെ ഫേസ്ബുക്കില്‍ വിശദീകരണവുമായെത്തിയ ജൂഡ് ഇനി സാമൂഹ്യപ്രവര്‍ത്തനത്തിനില്ലെന്നും പരിഭവം പറഞ്ഞു. തിരക്കുള്ള നടനായ നിവിന്‍ പോളിക്ക് സമയം ലഭ്യമായതനുസരിച്ചാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതെന്നും മന്ത്രിയുടെ പോലും അനുമതി ലഭിച്ചിട്ടും തന്റെ അധികാര പരിധിയിലുള്ള പാര്‍ക്ക് വിട്ടുതരാന്‍ മേയര്‍ തയ്യാറായില്ലെന്നുമായിരുന്നു ജൂഡ് വിശദീകരിച്ചത്.

ഇതിന് മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയ മേയര്‍, പാര്‍ക്ക് ഷൂട്ടിംഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന കൗണ്‍സില്‍ തീരുമാനം ജൂഡിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിശദീകരിച്ചു. കൗണ്‍സില്‍ തീരുമാനത്തെ മറികടന്ന് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇത് അറിയിച്ചപ്പോള്‍ ക്രുദ്ധനായ ജൂഡ് തന്നോട് അപമര്യാദയായി സംസാരിക്കുകയും വാതില്‍ വലിച്ചടച്ച് പോവുകയുമായിരുന്നെന്ന് മേയര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ സിനിമയെടുക്കുന്നയാള്‍ സ്ത്രീകളോട് പെരുമാറാന്‍ പഠിക്കണമെന്നും സൗമിനി ജെയിന്‍ ആവശ്യപ്പെട്ടിരുന്നു.

ഷോര്‍ട്ട് ഫിലിം കാണാം