ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചു

ഹൈക്കോടതി മുന് ജഡ്ജി ജസ്റ്റിസ് കെമാല് പാഷയ്ക്ക് നല്കി വന്നിരുന്ന സുരക്ഷ സര്ക്കാര് പിന്വലിച്ചു.
 | 
ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചു

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കി വന്നിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്. യുഎപിഎ,

വാളയാര്‍ കേസുകളില്‍ നടത്തിയ തുറന്നുപറച്ചിലുകളുടെ പേരിലാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് കെമാല്‍ പാഷ പ്രതികരിച്ചത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ചോ വാളയാറിലെ പെണ്‍കുട്ടികളെയോ എനിക്കറിയില്ല. പക്ഷെ സമൂഹത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇനിയും ഞാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേള്‍ക്കാത്തവന്റെ ചെവിയായി ഞാന്‍ പോകും. മീഡിയ ഇനിയും എന്റെയടുത്ത് വന്നാല്‍ ധൈര്യപൂര്‍വം എനിക്ക് പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

അത് സര്‍ക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാന്‍ നോക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.