അരുവിക്കര ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രചാരണങ്ങളിൽ മാണിയെ പങ്കെടുപ്പിച്ചേക്കില്ല

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽ ധനമന്ത്രി കെ.എം മാണിയെ പങ്കെടുപ്പിച്ചേക്കില്ലെന്ന് സൂചന. മാണി പങ്കെടുത്താൽ ബാർ കോഴ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനം.
 | 

അരുവിക്കര ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രചാരണങ്ങളിൽ മാണിയെ പങ്കെടുപ്പിച്ചേക്കില്ല

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽ ധനമന്ത്രി കെ.എം മാണിയെ പങ്കെടുപ്പിച്ചേക്കില്ലെന്ന് സൂചന. മാണി പങ്കെടുത്താൽ ബാർ കോഴ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനം. മാണിയെ കൺവെൻഷനിൽ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന കൺവെൻഷനിൽ കെ.എം മാണി പങ്കെടുക്കും.

ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്യുക. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാർ, ഷിബു ബേബി ജോൺ, കെ.പി. മോഹനൻ, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.