കെ എം മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി സി ജോര്‍ജ്

മന്ത്രി കെ എം മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി സി ജോര്ജ്. മാവേലിക്കരയില് വച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മാണി എത്തിയതെന്നും പി സി ജോര്ജ് പറഞ്ഞു. ബാര് കോഴയിലൂടെ ലഭിച്ച പണത്തിന്റെ ഏറിയ പങ്കും സരിത കൊണ്ടുപോയതായി സംശയമുണ്ടെന്നും ജോര്ജ് പറഞ്ഞു. മാതൃഭൂമി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ജോര്ജ് ഇക്കാര്യങ്ങള് പറഞ്ഞത്.
 | 

കെ എം മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: മന്ത്രി കെ എം മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി സി ജോര്‍ജ്. മാവേലിക്കരയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മാണി എത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ബാര്‍ കോഴയിലൂടെ ലഭിച്ച പണത്തിന്റെ ഏറിയ പങ്കും സരിത കൊണ്ടുപോയതായി സംശയമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജോസ് കെ. മാണിയേക്കുറിച്ചു മാത്രമാണ് മാണിയുടെ ചിന്ത. സരിതയുമായുള്ള ചര്‍ച്ചയില്‍ ജോസ് കെ. മാണിക്കെതിരായുള്ള കാര്യങ്ങള്‍ മാണി ഒത്തുതീര്‍പ്പിലാക്കി. നാലു കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് മാണിയോട് വിയോജിപ്പുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ആദ്യ ബജറ്റ് മുതല്‍ മാണി കോഴവാങ്ങുന്നുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിന് താന്‍ ഇറങ്ങിത്തിരിക്കുകയാണെന്നും പി സി ജോര്‍ജ് അറിയിച്ചു.

പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ടുതന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. കെ.എം. മാണിക്ക് പ്രായമായി. മാന്യമായ വിരമിക്കല്‍ അദ്ദേഹത്തിന് നല്‍കണം. പാര്‍ട്ടിയില്‍ നിന്നും ലീവെടുക്കാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടുമെന്നും നിരസിച്ചാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് അവിശ്വാസത്തെക്കുറിച്ച് ആലോചിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എമാര്‍ രാജിവെക്കുമെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി പേടിച്ചു. സര്‍ക്കാര്‍ നിലനിന്ന് പോകാന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഉമ്മന്‍ചാണ്ടി. അല്ലെങ്കില്‍ അദ്ദേഹം രാജിവെക്കേണ്ടി വരും. തന്റെ മുഖ്യമന്ത്രി പദം തുടരാന്‍ അദ്ദേഹം ഇതൊക്കെ സഹിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പി സി ജോര്‍ജിനെ പാര്‍ട്ടിക്കു പുറത്താക്കാന്‍ഉദ്ദേശിക്കുന്നില്ലെന്ന് കെ എം മാണി പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് നല്ല കാര്യമാണ്. ജോര്‍ജിന്റെ വാക്കും പ്രവര്‍ത്തിയും ജനം വിലയിരുത്തുമെന്നും മാണി പറഞ്ഞു.