ഇരുമുടിക്കെട്ട് താഴെയിട്ട് സുരേന്ദ്രന്‍ നടത്തിയത് നാടകം; കൂടുതല്‍ വീഡിയോകള്‍ പുറത്ത്

പോലീസ് സ്റ്റേഷനില് നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള് ഇരുമുടിക്കെട്ട് നിലത്തിട്ട് കെ.സുരേന്ദ്രന് നടത്തിയത് നാടകമെന്നതിന് കൂടുതല് തെളിവുകള് പുറത്ത്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള് മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറത്തുവിട്ടിരുന്നു. ഇതിലും വ്യക്തതയുള്ള മൊബൈല് ഫോണ് ദൃശ്യങ്ങളാണ് സോഷ്യല് മീഡിയയില് എത്തിയിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടുപോകാന് എസ്പിയുടെ നേതൃത്വത്തില് സുരേന്ദ്രനെ പുറത്തേക്ക് എത്തിക്കുന്നതിന്റെ പോലീസ് സ്റ്റേഷന് മുന്നില് നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
 | 
ഇരുമുടിക്കെട്ട് താഴെയിട്ട് സുരേന്ദ്രന്‍ നടത്തിയത് നാടകം; കൂടുതല്‍ വീഡിയോകള്‍ പുറത്ത്

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇരുമുടിക്കെട്ട് നിലത്തിട്ട് കെ.സുരേന്ദ്രന്‍ നടത്തിയത് നാടകമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. ഇതിലും വ്യക്തതയുള്ള മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടുപോകാന്‍ എസ്പിയുടെ നേതൃത്വത്തില്‍ സുരേന്ദ്രനെ പുറത്തേക്ക് എത്തിക്കുന്നതിന്റെ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുന്ന സുരേന്ദ്രന്‍ ചുമലിലിരിക്കുന്ന ഇരുമുടി രണ്ടു തവണ വലിച്ചു താഴേക്കിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിനു മുമ്പ് ഇരുമുടിയില്‍ തൊടരുതെന്നും അത് പരിപാവനമായി തങ്ങള്‍ കാത്തുസൂക്ഷിക്കുന്നതാണെന്നും പല തവണ സുരേന്ദ്രന്‍ പോലീസിനോട് പറയുന്നുണ്ട്. സ്റ്റേഷന് പുറത്ത് കാത്തു നില്‍കുന്ന ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നതിനായാണ് സുരേന്ദ്രന്റെ പ്രവൃത്തികളെന്ന വ്യക്തമാക്കുന്നതാണ് വീഡിയോ.

തന്നെ പോലീസ് വലിച്ചിഴച്ചെന്നും മര്‍ദ്ദിച്ചെന്നുമാണ് സുരേന്ദ്രന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞത്. എന്നാല്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കി ഈ വാദവും പോലീസ് പൊളിച്ചിരുന്നു. പോലീസിനെ ആക്രമിച്ചതിനുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡിലായ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.

Posted by Shaheer Srk on Sunday, November 18, 2018