ശബരിമലയില്‍ കലാപാഹ്വാനമെന്ന് കടകംപള്ളി സുരേന്ദ്രന്‍; വ്യാജ ഇരുമുടിക്കെട്ടുമായി മല കയറാനുള്ള സന്ദേശം പുറത്തു വിട്ടു; വീഡിയോ കാണാം

ശബരിമയില് സമാധാന അന്തരീക്ഷം തകര്ക്കാന് ഹിന്ദുത്വ സംഘടനകള് മുനപൂര്വ്വം ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന് പ്രക്ഷോഭകര് സ്വാമിമാരുടെ വേഷത്തിലെത്തണമെന്ന് ആഹ്വാനം ചെയ്യുന്ന എ.എച്ച്.പി നേതാവിന്റെ ഓഡിയോ മന്ത്രി വാര്ത്താസമ്മേളനത്തില് പുറത്തുവിട്ടു. ഹിന്ദുത്വ സംഘടനകള് ശബരിമലയില് കലാപത്തിന് ശ്രമിക്കുന്നതായി നേരത്തെ വിമര്ശനങ്ങളുയര്ന്നിരുന്നു.
 | 

ശബരിമലയില്‍ കലാപാഹ്വാനമെന്ന് കടകംപള്ളി സുരേന്ദ്രന്‍; വ്യാജ ഇരുമുടിക്കെട്ടുമായി മല കയറാനുള്ള സന്ദേശം പുറത്തു വിട്ടു; വീഡിയോ കാണാം

തിരുവനന്തപുരം: ശബരിമയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മുനപൂര്‍വ്വം ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പ്രക്ഷോഭകര്‍ സ്വാമിമാരുടെ വേഷത്തിലെത്തണമെന്ന് ആഹ്വാനം ചെയ്യുന്ന എ.എച്ച്.പി നേതാവിന്റെ ഓഡിയോ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഹിന്ദുത്വ സംഘടനകള്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിക്കുന്നതായി നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്നാണ് സന്ദേശം. സമാന രീതിയിലുള്ള വീഡിയോകളും അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്ലയോ ശ്രീധരന്‍പിള്ളേ, എന്താണ് നിങ്ങളുടെ പരിപാടിയെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിക്കുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയും ശക്തമായ കടകംപള്ളി ശക്തമായി വിമര്‍ശിച്ചു.

കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ശബരിമലയില്‍ താങ്കളുടെ പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണോ സംസ്ഥാനസര്‍ക്കാര്‍ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയതും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ലെന്നും കടകംപള്ളി വ്യക്തമാക്കി.