വീക്ഷണത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കുറിച്ച് ‘വീക്ഷണ’മില്ലെന്ന് കാനം രാജേന്ദ്രന്‍

കോണ്ഗ്രസ് മുഖപത്രം വീക്ഷണത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. വീക്ഷണത്തിന് കമ്മ്യുണിസ്റ്റ് പാര്ട്ടി നിലപാടുകളെക്കുറിച്ച് വലിയ വീക്ഷണമില്ലെന്ന് കാനം പറഞ്ഞു. സിിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ട് വീക്ഷണം ഇന്ന് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്ന്ു. പത്രത്തിന്റെ നല്ലവാക്കുകള്ക്ക് നന്ദിയുണ്ടെന്നും കാനം തന്റെ ഫേസ്ബുക്ക് കുറിച്ച പ്രതികരണത്തില് പറഞ്ഞു.
 | 

വീക്ഷണത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കുറിച്ച് ‘വീക്ഷണ’മില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. വീക്ഷണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളെക്കുറിച്ച് വലിയ വീക്ഷണമില്ലെന്ന് കാനം പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ട് വീക്ഷണം ഇന്ന് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിന്റെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും കാനം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പ്രതികരണത്തില്‍ പറഞ്ഞു.

ഇന്ന് രാജ്യം ഭരിക്കുന്നത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ്. കോണ്‍ഗ്രസ് ആണ് അവര്‍ക്ക് അധികാരത്തിലേക്കുള്ള പാത ഒരുക്കി കൊടുത്തത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഉണ്ടായ അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം തുടങ്ങിയവയില്‍ മനം മടുത്ത് ആണ് ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയത്. അഴിമതിയുടെ ആ പാത തന്നെയാണ് കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കാനം പറഞ്ഞു.

അരുവിക്കര തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വിലയിരുത്തി തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും. ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ യു ഡി എഫ് സര്‍ക്കാരിനു തന്ന ബഹുമതി ആണെന്ന് വീക്ഷണം തെറ്റിധരിക്കരുത് . ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനം ആണ് സി പി ഐ. അത് കൊണ്ട് അധികാരത്തിന്റെ സുഖത്തെക്കുറിച്ച് ദയവു ചെയ്തു ഞങ്ങളോട് പറയരുത് എന്ന് വിനയത്തോടെ വീക്ഷണത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും കാനം കുറിക്കുന്നു.

ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് വര്‍ഗീയതക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ എന്ന് സിപിഐ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും കാനത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.

കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വീക്ഷണത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കുറിച്ച് ‘വീക്ഷണ’മില്ലെന്ന് കാനം രാജേന്ദ്രന്‍