കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; പാലായില്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

എല്ഡിഎഫുമായുള്ള ബന്ധം വിട്ടതായി പാലാ എംഎല്എ മാണി സി.കാപ്പന്.
 | 
കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; പാലായില്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

കൊച്ചി: എല്‍ഡിഎഫുമായുള്ള ബന്ധം വിട്ടതായി പാലാ എംഎല്‍എ മാണി സി.കാപ്പന്‍. താന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും ഞായറാഴ്ച പാലായില്‍ എത്തുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ പറഞ്ഞു. തനിക്കൊപ്പം 7 ജില്ലാ പ്രസിഡന്റുമാരും 9 സംസ്ഥാന ഭാരവാഹികളും യുഡിഎഫിലേക്ക് വരുമെന്നും കാപ്പന്‍ പറഞ്ഞു. ഇവരും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോള്‍ വേദിയില്‍ അണിനിരക്കും.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി, ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാപ്പന്‍ പറഞ്ഞു. മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ശരദ് പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. ഇന്ന് വൈകുന്നേരം അവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് തന്നോട് നീതികേട് കാണിച്ചു. പാലായില്‍ ജനങ്ങള്‍ തന്നെ പിന്തുണയ്ക്കും. വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. ടി.പി. പീതാംബരന്‍ തനിക്കൊപ്പം പോരുമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.