കാറിന് സൈഡ് കൊടുത്തില്ല; ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

കാറിന് സൈഡി കൊടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും ചേര്ന്ന് മര്ദ്ദിച്ചതായി യുവാവിന്റെ പരാതി. അതേസമയം പരാതി നല്കിയ യുവാവ് തന്നെയാണ് മര്ദ്ദിച്ചതെന്ന് ഗണേഷ് കുമാറിന്റെ ഡ്രൈവര് ആരോപിച്ചു. എന്നാല് പരാതി നല്കിയ യുവാവ് അനന്തകൃഷ്ണനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 

കാറിന് സൈഡ് കൊടുത്തില്ല; ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: കാറിന് സൈഡി കൊടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി യുവാവിന്റെ പരാതി. അതേസമയം പരാതി നല്‍കിയ യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ ആരോപിച്ചു. എന്നാല്‍ പരാതി നല്‍കിയ യുവാവ് അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം അഞ്ചല്‍ ശബരിഗിരിക്ക് സമീപത്ത് വെച്ചാണ് അനന്ത കൃഷ്ണന് മര്‍ദ്ദനമേറ്റിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ശബരി ഗിരിക്ക് സമീപത്തെ ഒരു മരണവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ. ഇതേ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി എംഎല്‍എയും ഡ്രൈവറഉം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനന്ത കൃഷ്ണന്‍ പറയുന്നു.

സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അനന്ത കൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ ചികത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ അമ്മയും മര്‍ദ്ദനത്തിന് സാക്ഷിയാണ്. വിഷയത്തില്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചിട്ടില്ല.